« »

Friday, August 19, 2016

അധ്യാപകര്‍ക്കുള്ള ക്ലസ്റ്റര്‍ പരിശീലനം

കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ അധ്യാപകര്‍ക്കുള്ള ക്ലസ്റ്റര്‍ പരിശീലനം 20/08/2016 ശനിയാഴ്ച വിവിധ സെന്ററുകളില്‍ നടക്കുന്നു. എല്ലാ അധ്യാപകരും പ്രധാന അധ്യാപകരും പ്രസ്തുത പരിപാടിയില്‍ പങ്കെടുക്കണമെന്ന് അറിയിക്കുന്നു. ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് ചുവടെ ചേര്‍ക്കുന്നു.

Monday, December 15, 2014

Training for Clerk and Office Attendant Test

കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ എല്ലാ ഹൈസ്ക്കൂളുകളിലേയും (സര്‍ക്കാര്‍ , എയ്ഡഡ്, അണ്‍ എയ്ഡഡ് ) ക്ലര്‍ക്ക്മാര്‍ക്കും , ഓഫീസ് അറ്റന്‍ഡന്റ്മാര്‍ക്കും ഒരു അര്‍ദ്ധ ദിന പരിശീലന പരിപാടി 19/12/2014 വെള്ളിയാഴ്ച രാവിലെ 10 am മുതല്‍ 1 pm വരെ കട്ടപ്പന സെന്റ് ജോര്‍ജ്ജ് ഹൈസ്ക്കൂള്‍ ഓഡിറ്റോറിയത്തില്‍ നടത്തുന്നതാണ്. സ്ക്കൂളുകളില്‍ നിന്നും ക്ലര്‍ക്കിനേയും സീനിയര്‍ ആയ ഒരു ഓഫീസ് അറ്റന്‍ഡന്റിനേയും നിര്‍ബന്ധമായും പങ്കെടുപ്പിക്കേണ്ടതാണ്. ഇതു സംബന്ധിച്ച ഉത്തരവ് ചുവടെ ചേര്‍ത്തിരിക്കുന്ന ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

Wednesday, November 5, 2014

Direct Benefit Transfer - Prematric Scholarship

2014-15 ലെ ന്യൂനപക്ഷ വിഭാഗം പ്രിമെട്രിക്ക് സ്ക്കോളര്‍ഷിപ്പ് സ്കീം അനുസരിച്ചുള്ള തുക അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് ബാങ്ക് അക്കൗണ്ടിലൂടെ ഡയറക്ട് ബനഫിറ്റ് ട്രാന്‍സ്ഫര്‍ (DBT) പദ്ധതിപ്രകാരം വിതരണം ചെയ്യുന്നതാണ്. ഇതിനായി അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ ബാങ്ക് വിവരങ്ങളുടെ കൃത്യത ഉറപ്പാക്കേണ്ടതുണ്ട്. ഇതുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ ഇതോടൊപ്പം ചേര്‍ത്തിരിക്കുന്നു. ആവശ്യമായ ക്രമീകരണങ്ങള്‍ സ്ക്കൂള്‍ തലത്തില്‍ നടത്തേണ്ടതാണ്. 

Tuesday, November 4, 2014

HM Conference

കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ എല്ലാ ഹൈസ്ക്കൂള്‍ ഹെഡ്മാസ്റ്റര്‍മാരുടേയും ഒരു യോഗം, 10/11/2014 തിങ്കളാഴ്ച 10.30 ന് കട്ടപ്പന സെന്റ് ജോര്‍ജ്ജ് ഹൈസ്ക്കൂളില്‍ കൂടുന്നതിന് തീരുമാനിച്ചിരിക്കുന്നു. പ്രസ്തുത യോഗത്തില്‍ എല്ലാ ഹൈസ്ക്കൂള്‍ ഹെഡ്മാസ്റ്റര്‍മാരും പങ്കെടുക്കേണ്ടതാണ്. കൂടാതെ അധ്യാപകരുടേയും അനധ്യാപകരുടേയും വിവരങ്ങള്‍ സംബന്ധിച്ച ഒരു സ്റ്റേറ്റ്മെന്റ് ഇതോടൊപ്പം ചേര്‍ത്തിരിക്കുന്ന പ്രഫോര്‍മയില്‍ നല്‍കേണ്ടതാണ്.
പ്രഫോര്‍മ ലഭിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

Tuesday, October 28, 2014

SSLC Orientation Programme for HMs

2015 മാര്‍ച്ച് മാസം 9 ന് ആരംഭിക്കുന്ന SSLC പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് ഹൈസ്ക്കൂള്‍ ഹെഡ്മാസ്റ്റര്‍മാരുടെ യോഗം നടത്താന്‍ തീരുമാനിച്ചിരിക്കുന്നു. കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ ഹെഡ്മാസ്റ്റര്‍മാര്‍ക്ക് 01/11/2014 ന് 10 am മുതല്‍ 12.30 pm വരെ തൊടുപുഴ ഡിപോള്‍ ഇംഗ്ലീഷ് മീഡിയം സ്ക്കൂളില്‍ വച്ച് നടക്കുന്നതാണ്. യോഗം കൃത്യസമയത്ത് ആരംഭിക്കുന്നതിനാല്‍ എല്ലാ ഹെഡ്മാസ്റ്റര്‍മാരും കൃത്യസമയത്ത് പങ്കെടുക്കേണ്ടതാണ്.
സര്‍ക്കുലര്‍
പ്രോഗ്രാം ഷെഡ്യൂള്‍

SSLC Data Correction

​എസ്.എസ്.എല്‍.സി സ്ക്കൂള്‍ ഗോയിംഗ് കുട്ടികളുടെ സംപൂര്‍ണ്ണയില്‍ നല്‍കിയിരിക്കുന്ന വിവരങ്ങളില്‍ എന്തെങ്കിലും തിരുത്തലുകള്‍ ആവശ്യമുണ്ടെങ്കില്‍ 31.10.2014 ഉച്ചയ്ക്ക് രണ്ട് മണിക്ക് മുന്‍പായി നടത്തേണ്ടതാണ്.
Sampoorna Site

Friday, October 3, 2014

WIFS 2013 Site and Circular

Schools can start data entry on Iron Folic Tablet stock and distribution.
The circular and site is given
Circular

Data Entry Site